ഇന്റർനെറ്റ് വേണ്ട; സാധാരണ ഫോൺ ഉപയോഗിച്ചും യുപിഐ ഇടപാടുകൾ നടത്താം; പുതിയ സേവനവുമായി ഈ ബാങ്ക്

സ്മാർട് ഫോണില്ലാത്തവർക്കും യുപിഐ ഇടപാട് ഈസിയായി നടത്താനുള്ള സംവിധാനവുമായി പൊതുമേഖലാ ബാങ്കായ പിഎൻബി. ഇന്റർനെറ്റ് ഇല്ലാതെ സാധാരണ ഫോൺ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള പുതിയ സേവനം ആണ് പഞ്ചാബ് നാഷണൽ ബാങ്ക് അവതരിപ്പിച്ചത്. പണമിടപാട് നടത്താനും ബാങ്ക് ബാലൻസ് അറിയാനുമെല്ലാം ഇനിമുതൽ ‘യുപിഐ 123പേ’ (UPI 123PAY) സേവനം ഉപയോഗിക്കാം. ഐവിആർ അധിഷ്ഠിത യുപിഐ സൊല്യൂഷൻ അവതരിപ്പിക്കുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.

യുപിഐ 123 പേ

സാധാരണ രീതിയിൽ സ്മാർട് ഫോണുകളിലൂടെ മാത്രമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സൗകര്യം ലഭ്യമാവുകയുള്ളു. ഇതിന് മികച്ച ഇന്റ്‍നെറ്റ് കണക്ടിവിറ്റി കൂടി ആവശ്യമാണ്. എന്നാൽ ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസിനെ അടിസ്ഥാനമാക്കിയുള്ള യുപിഐ 123 പേ സംവിധാനം പ്രകാരം ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലുള്ളവർക്കും, ഏത് ഫോൺ ഉപയോക്താക്കൾക്കും യുപിഐ ഇടപാടുകൾ സുഗമമായി നടത്താം.

ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗവും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. സ്മാർട്ട്ഫോണുകളും ഇന്റർനെറ്റ് കണക്റ്റിവിറ്റി സൗകര്യവുമില്ലാത്ത ഗ്രാമീണർക്ക് കൂടി സഹായകരമാകുന്നതിന് വേണ്ടിയും, അത്തരം ആളുകളെക്കൂടി ഡിജിറ്റൽ പണമിടപാടിന്റെ ഭാഗമാക്കുന്നതിന്റെയും ഭാഗമായാണ് യുപിഐ 123 പേ സംവിധാനം അവതരിപ്പിച്ചതെന്നുമാണ് ബാങ്ക് വ്യക്തമാക്കുന്നത്. ഇത് വഴി ഏത് ഫോണും കൈവശമുള്ളവർക്കും ഇന്ത്യയിൽ എവിടെ നിന്നും യുപിഐ വഴി പേയ്‌മെന്റുകൾ നടത്താം.

യുപിഐ 123 പേ സംവിധാനം ഉപയോഗിക്കും വിധം

ആദ്യം -ബാങ്കിന്റെ ഐവിആർ നമ്പർ ആയ 9188-123-123 ഡയൽ ചെയ്യുക

പണം അയക്കേണ്ട ഗുണഭോക്താവിനെ തിരഞ്ഞെടുക്കുക

ഇടപാട് സ്ഥിരീകരിക്കുക

യുപിഐ 123 പേ വഴി ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുത്ത് ഇടപാട് നടത്താനുള്ള സംവിധാനവുമുണ്ട്.

വൈത്തിരി ഇനിമുതൽ ബാലസൗഹൃദ പഞ്ചായത്ത്

വൈത്തിരി:വൈത്തിരി ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായും ഭിന്നശേഷി സൗഹൃദ പഞ്ചായത്തായും പ്രഖ്യാപിച്ചു. വൈത്തിരി സഹകരണ ബാങ്ക് പി കുഞ്ഞി കണ്ണൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി

പടിഞ്ഞാറത്തറയിൽ വാഹനാപകടങ്ങൾ പെരുകുന്നു : റാഫ്

കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ആവിശ്യപ്പെട്ടു.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കാൽനടയാത്രക്കാർ വരെ ഏറെ

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.

കർളാട് തടാകത്തിന്റെ മനോഹാരിതയിൽ പാലിയേറ്റീവ് രോഗി-ബന്ധുസംഗമം

തരിയോട്: കർളാട് തടാകത്തിന്റെ ശാന്തതയിൽ, നിമിഷങ്ങളെങ്കിലും വേദനകളെ മറന്ന് രോഗികളും ബന്ധുക്കളും ഒരുമിച്ച് സന്തോഷം പങ്കുവെച്ച പെയിൻ & പാലിയേറ്റീവ് രോഗി ബന്ധു സംഗമം ഏറെ ഹൃദ്യമായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും

കോഴിക്കോട് ബീച്ചില്‍ കുട്ടികളുടെ ഭിക്ഷാടനം; ഒരു ദിവസത്തെ പിരിവ് 10000 രൂപ വരെ, പിന്നില്‍ വന്‍ മാഫിയ

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ചയിപ്പോള്‍ സര്‍വസാധാരണമാണ്. ഇവരുടെ

ഫാസ്റ്റ് ലൈവ് മീഡിയക്ക് ലീയോറ ഗോൾഡ് & ഡയമണ്ട്സിന്റെ ആദരം

വയനാട്ടിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് & മീഡിയ പ്രൊഡക്ഷൻ കമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയയെ മീനങ്ങാടി ലീയോറ ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറി ആദരിച്ചു.ജ്വലറിയുടെ വാർഷികാഘോഷ വേളയിലായിരുന്നു ആദരവ്. പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.