ടൈറ്റാനിക് കാണാൻ പോയി കാണാതായ ടൈറ്റൻ അന്തർവാഹിനിക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ കടലിനടിയിൽ ശബ്ദതരംഗങ്ങൾ

ടൊറന്‍റോ:വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ട് കടലില്‍ കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ കണ്ടെത്തിയതായി അമേരിക്കയുടെ കോസ്റ്റ് ഗാര്‍ഡ്. അറ്റ്ലാന്‍റിക് സമുദ്രത്തിലെ വടക്കന്‍ മേഖലയില്‍ തെരച്ചില്‍ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ ലഭ്യമായതെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ബുധനാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. ട്വിറ്ററില്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് ചെറിയൊരു വിശദീകരണവും ഇതിനോടകം നല്‍കിയിട്ടുണ്ട്.

ശബ്ദതരംഗങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് രക്ഷാപ്രവര്‍ത്തകരുള്ളതെന്നും അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. പി 3 വിമാനമാണ് ശബ്ദതരംഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 22 അടി നീളമുള്ളതും അഞ്ച് പേര്‍ക്ക് കയറാവുന്നതുമായ ചെറു അന്തര്‍വാഹിനി കഴിഞ്ഞ ആഴ്ച അവസാനമാണ് കാണാതായത്. ഓഷ്യന്‍ ഗേറ്റ് എക്സ്പെഡിഷന്‍സ് ആണ് അമിത ഭാരമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ദി ടൈറ്റന്‍ എന്ന ചെറു അന്തര്‍ വാഹിനി നിര്‍മ്മിച്ചത്. 13123 അടി ആഴത്തില്‍ വരെയാണ് ടൈറ്റന് പോവാനാവുകയെന്നാണ് അന്തര്‍വാഹിനി നിര്‍മ്മാതാക്കളായ ദി എവറെറ്റ് നല്‍കുന്ന വിവരം.

22 അടി നീളവും 9.2 അടി വീതിയും 8.3 അടി ഉയരവുമാണ് ടൈറ്റനുള്ളത്. 21000 പൌണ്ടാണ് ടൈറ്റന്‍റെ ഭാരം. സമുദ്ര ജലത്തിലെ മര്‍ദ്ദം താങ്ങാനായി നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവുമാണ്. ഒരു മണിക്കൂറില്‍ 3.45 മൈലാണ് നാല് ഇലക്ട്രിക് എന്‍ജിനുകള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചാല്‍ ടൈറ്റന്‍ സഞ്ചരിക്കുക. 96 മണിക്കൂറാണ് ടൈറ്റന് അന്തര്‍വാഹനിയിലുള്ളവര്‍ക്ക് ജീവനോടെ ഇരിക്കാനാവശ്യമായ പിന്തുണ നല്‍കാനാവുകയെന്നുമാണ് അന്തര്‍ വാഹനിയേക്കുറിച്ച് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിവരം. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ 12500 അടി താഴ്ചയിലാണ് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്.

ബ്രിട്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആദ്യ യാത്രയിലാണ് ടൈറ്റാനിക് ഒരു നൂറ്റാണ്ടിന് മുന്‍പ് അറ്റ്ലാന്‍റിക് സമുദ്രത്തില്‍ മുങ്ങിപ്പോയത്. 1912 ഏപ്രില്‍ 15നായിരുന്നു ടൈറ്റാനിക് ദുരന്തം. 1500 പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഒരിക്കലും മുങ്ങിപ്പോകില്ലെന്ന വിശേഷണവുമായെത്തി ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയിലിടിച്ച് മുങ്ങിപ്പോയ ടൈറ്റാനിക്കിനെ കാണാന്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം നടന്ന ശ്രമമാണ് നിലവില്‍ ടൈറ്റനെ അപകടത്തിലാക്കിയത്

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.