എസ്.എസ്.എല്‍.സി പരിക്ഷയില്‍ നുറ് ശതമാനം വിജയം നേടിയ ഓടപ്പള്ളം ഗവ. ഹൈസ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് റബി പോള്‍ അധ്യക്ഷത വഹിച്ചു. വിജിലന്‍സ് ഡി.വൈ.എസ്.പിയും സിനിമാതാരവുമായ സിബി കെ. തോമസ് വിശിഷ്ടാതിഥിയായി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഓടപ്പള്ളം ഗവ. ഹൈസ്‌കൂള്‍ നുറ് ശതമാനം വിജയം കൈവരിക്കുന്നത്. ചടങ്ങില്‍ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ്, ഡിവിഷന്‍ കൗണ്‍സിലര്‍ പ്രിയ വിനോദ്, സ്‌കൂള്‍ പ്രധാന അധ്യാപിക കെ. കമലം തുടങ്ങിവര്‍ സംസാരിച്ചു.

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







