ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24 ന് രാവിലെ 9.30 മുതല്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ മെഗാ തൊഴില്‍മേള നടക്കും. ജില്ലയിലേയും ജില്ലക്ക് പുറത്ത് നിന്നുള്ളതുമായ 24 തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. നഴ്സ്, ഫാര്‍മസിസ്റ്റ്, മാനേജര്‍, സെയില്‍സ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിലായി ഡിഗ്രി, പോളി ഡിപ്ലോമ, ഐ.ടി.ഐ, എസ്.എസ്.എല്‍.സി, എം.ബി.എ, ബി.ബി.എ, ജി.എന്‍.എം, ബി.എസ്.സി നേഴ്സിംഗ്, ഡി.ഫാം, ബി.ഫാം എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആയിരത്തിലധികം അവസരങ്ങള്‍ മേളയില്‍ ലഭ്യമാകും. താല്‍പര്യമുള്ളവര്‍ക്ക് www.ncs.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ഫോണ്‍: 04936 202534.

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







