ഇന്ത്യയുടെ മലയാളിതാരം മിന്നുമണി ഏഷ്യൻ ഗെയിംസിനുളള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടി. ബംഗ്ലാദേശിനെതിരായ 20-ട്വന്റി പരമ്പരയിലെ മികച്ച പ്രകടനമാണ് വയനാട്ടുകാരിക്ക് തുണയായത്. സെപ്റ്റംബറിൽ ചൈനയിൽവെച്ചാണ് മത്സരങ്ങൾ. ഹർമൻപ്രീത് കൗർ നയിക്കുന്ന 20 അംഗ ടീമിനെയാണ് ബി.സി.സി.ഐ. ഇന്നലെ പ്രഖ്യാപിച്ചത്. മികച്ച ഫോമിലുളള മിന്നുമണിക്ക് ആദ്യ ഇലവനിൽ ഇടംകിട്ടുമെന്നുറപ്പാണ്. ബംഗ്ലാദേശിൽ നടന്ന 20-ട്വന്റി പരമ്പരയിൽ അഞ്ചുവിക്കറ്റെടുത്ത താരം മികച്ച ഫോമിലായിരുന്നു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്