ഭക്ഷണം പൊതിയാനുപയോഗിക്കുന്ന അലൂമിനിയം ഫോയിലില്‍ അപകടകാരിയോ?.

ദിവസവും പാചകം ചെയ്യുന്ന വീടുകളില്‍ തീര്‍ച്ചയായും ബാക്കി വരുന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജിലോ മറ്റോ സൂക്ഷിച്ചുവയ്ക്കേണ്ട സാഹചര്യമുണ്ടാകാം. ഈ ഉപയോഗത്തിന് അലൂമിനിയം ഫോയില്‍ ആശ്രയിക്കുന്ന ഒരുപാട് പേരുണ്ട്. അതുപോലെ തന്നെ പതിവായി ടിഫിൻ കൊണ്ടുപോകുന്നതിനായും അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നവരുണ്ട്.

അലൂമിനിയം ഫോയില്‍ ഭക്ഷണം പൊതിയുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് ഒരു സൗകര്യത്തിനാണ്. ഏറ്റവും കുറവ് സമയത്തിനുള്ളില്‍, ജോലി കുറഞ്ഞ രീതിയില്‍ ഭക്ഷണം പെട്ടെന്ന് പൊതിഞ്ഞെടുക്കാമെന്നത് ഒരു കാരണം.

അതുപോലെ ഭക്ഷണം ചൂട് പോകാതെ സൂക്ഷിക്കാമെന്നത് മറ്റൊരു കാരണം. എന്നാലിതിന്‍റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കാൻ അധികമാരും ശ്രമിക്കാറില്ല.

സത്യത്തില്‍ അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നതും, ആ ഭക്ഷണം കഴിക്കുന്നതും പതിവാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം മറ്റൊന്നുമല്ല ഇതില്‍ നിന്ന് മെറ്റല്‍- കെമിക്കല്‍ അംശങ്ങള്‍ ഭക്ഷണത്തില്‍ കലരുന്നു എന്നത് തന്നെ.

ചില ഭക്ഷണങ്ങള്‍ ഈ സാധ്യത കൂട്ടുന്നുണ്ട്. അസിഡിക് ആയ ഭക്ഷണങ്ങള്‍, ആല്‍ക്കലൈൻ ആയ ദ്രാവകങ്ങളുള്ളത്, ചൂടുള്ള ഭക്ഷണങ്ങള്‍ എന്നിവയാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. ഭക്ഷണത്തില്‍ ചേര്‍ത്തിട്ടുള്ള ഉപ്പ്, സ്പൈസസ്‍, അവയുടെ പിച്ച് നില എന്നിവയും എത്രമാത്രം മെറ്റില്‍- ഫോയിലില്‍ നിന്ന് ഭക്ഷണത്തിലേക്ക് കലരുന്നു എന്നതിനെ നിര്‍ണയിക്കുന്നു.

പലരും ഭക്ഷണം കേട് കൂടാതെ സൂക്ഷിക്കുന്നതിന് അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് പറഞ്ഞുവല്ലോ. എന്നാല്‍ ഇത്രയും ടൈറ്റായി പൊതിയുന്നതിനാല്‍ തന്നെ ഒട്ടും വായു എത്താതിരിക്കുന്നതാല്‍ ഭക്ഷണം കേടുകൂടാതെ ഇരിക്കുന്നതിന് പകരം പെട്ടെന്ന് കേടാകാനും സാധ്യത കൂടുതലാണ്. ബാക്ടീരിയ പോലുള്ള രോഗാണുക്കള്‍ക്ക് അനുകൂലമായ അന്തരീക്ഷവും ഇതിലുണ്ടാകുന്നു.

പ്രത്യേകിച്ച് പാലുത്പന്നങ്ങള്‍, മീൻ- ഇറച്ചി വിഭവങ്ങളെല്ലാമാണെങ്കില്‍ ഇവ പെട്ടെന്ന് കേടാകാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.

ഇത്തരത്തില്‍ ബാക്കിവന്ന ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിനോ മറ്റോ ക്ലിംഗ് റാപോ, പ്ലാസ്റ്റിക് കണ്ടെയ്നറുകളോ, ഗ്ലാസ് കണ്ടെയ്നറുകളോ ഉപയോഗിക്കാവുന്നതാണ്. ഇവയാണ് കൂടുതല്‍ സുരക്ഷിതം.

തക്കാളി, സിട്രസ് ഫ്രൂട്ട്സ്, ഗരം മസാല, ജീരകം, മഞ്ഞള്‍, കറികള്‍, അച്ചാറുകള്‍, ചീസ്, ബട്ടര്‍ എന്നിവയൊന്നും അലൂമിനിയം ഫോയിലില്‍ എടുത്ത് വയ്ക്കാതിരിക്കുന്നതാണ് നല്ലത്.

അതേസമയം സാൻഡ്‍വിച്ചെസ്, ബ്രഡ്, കേക്ക്, മഫിൻസ്, റോസ്റ്റഡ് വെജിറ്റബിള്‍സ്- ചിക്കൻ എന്നിവ പോലുള്ള വിഭവങ്ങള്‍ സൂക്ഷിക്കാൻ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നതിന് തെറ്റില്ല.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.