35 വയസ്സ് കഴിഞ്ഞവർ ആണോ നിങ്ങൾ? ചെറുപ്പം നിലനിർത്തണമെങ്കിൽ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക

പ്രായം 50 ആയാലും 30 കാരനോ, കാരിയെയോ പോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മള്‍ എല്ലാവരും. എന്നാല്‍ ഇന്ന് ഒരു 35 വയസ് കഴിഞ്ഞതും പല തരം ആരോഗ്യപ്രശ്‌നങ്ങളും ഒപ്പം പ്രായാധിക്യം തോന്നിക്കുന്നതും നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ട്. കഴിയുന്നത്ര പ്രായം കുറച്ച്‌ ചെറുപ്പം നിലനിര്‍ത്താനാണ് നാം എപ്പോഴും ശ്രമിക്കുന്നത്.

35 വയസ്സ് കഴിഞ്ഞ് പ്രായാധിക്യം അലട്ടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞ മധുരകിഴങ്ങാണ് ഇതിന് ഗുണം ചെയ്യുന്ന ഭക്ഷണം. വൈറ്റമിനുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ഒരു കലവറ കൂടിയാണ് മധുരകിഴങ്ങ്.മുടികൊഴിച്ചില്‍ തടയുന്നതിന് മുഖത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നതിന് മധുരകിഴങ്ങ് സഹായിക്കും.

നമ്മുടെ നാട്ടിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പുകളില്‍ ലഭിക്കുന്ന കറുത്ത പയറാണ് പ്രായാധിക്യം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. പതിവായി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് കാന്‍സറിനെയും സ്ത്രീകളിലെ സ്തനാര്‍ബുധത്തെയും ചെറുക്കുന്നു. ചര്‍മം തൂങ്ങിപോകുന്നതിനെ തടയുന്നു.

ബ്രോക്കോളിയില്‍ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറുപ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന വഴുതനയാണ് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. കോശങ്ങളിലെ ആരോഗ്യം നിലനിര്‍ത്താനും ചര്‍മത്തിന്റെ ആരോഗ്യത്തിനും വഴുതന നല്ലതാണ്. ബീറ്റ്‌റൂട്ട് രക്തം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രൊബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. മത്തി,അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് തലച്ചോറിലെ ഏയ്ജിംഗ് പക്രിയയെ ചെറുക്കുന്നു.

അവക്കാഡോയാണ് ഗുണം ചെയ്യുന്ന മറ്റൊരു ഭക്ഷണം. ഇത് ഗുണകരമായ കൊഴുപ്പ് ശരീരത്തിന് നല്‍കും. കടലയാണ് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം.മസിലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. പ്രായം ചെല്ലുമ്ബോള്‍ കോശങ്ങളിലെ ഘടനയില്‍ വരുന്ന മാറ്റമാണ് പ്രായം തോന്നിപ്പിക്കുന്നതില്‍ മറ്റൊരു കാരണം. ഈയൊരു മാറ്റം കോശങ്ങളില്‍ നടക്കുന്നത് ചെറുക്കുവാന്‍ ഇഞ്ചി വളരെ നല്ലതാണ്. ഇഞ്ചി ചതച്ച ചായക്കൊപ്പം കഴിക്കുന്നത് ശരീരത്തിലെ ഫ്‌ളാവിനോയ്ഡ്‌സിന്റെ അളവ് ഉയര്‍ത്തുന്നു. കോളി ഫ്‌ളവറാണ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട മറ്റൊരു ഭക്ഷണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.