സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന് വാട്സാപ്പ്; ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ ഇനി ക്യൂആര്‍ കോഡ്

സുരക്ഷയും പുതിയ ഫീച്ചറുകളും മുൻനിര്‍ത്തി ഇടയ്ക്കിടെ അപ്‌ഡേറ്റുകള്‍ വരുത്തുന്ന ആപ്പ്ളിക്കേഷനാണ് വാട്സാപ്പ്. ഇത്തരത്തില്‍ ഒരു ഫീച്ചര്‍ കൂടി വാട്സാപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ചാറ്റ് ഹിസ്റ്ററികള്‍ കൈമാറുന്നതിലാണ് വാട്സാപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. സാധാരണയായി ആളുകള്‍ പുതിയ ഫോണുകള്‍ വാങ്ങുമ്ബോള്‍ ചാറ്റുകള്‍ കൈമാറ്റം ചെയ്യുന്നതിനായി ക്ലൗഡ് അല്ലെങ്കില്‍ ബാക്കപ്പ് സംവിധാനങ്ങളെയാണ് ആശ്രയിക്കുക.

ഇത്തരത്തില്‍ ചെയ്യുമ്ബോള്‍ ഒരുപാട് സമയം നഷ്ടപ്പെടുന്നതായി വ്യാപകമായ പരാതിയുണ്ട്. ഇപ്പോള്‍ ഇതിന് ഒരു പരിഹാരവുമായി വാട്സാപ്പ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്കു ചാറ്റുകള്‍ കൈമാറാൻ ഇനി ക്യൂആര്‍ കോഡ് ഉപയോഗിക്കാം എന്നതാണ് ഫീച്ചര്‍. അതായത് ചാറ്റുകള്‍ അയക്കേണ്ട ഫോണില്‍ നിന്ന് ചാറ്റുകള്‍ ഉള്ള ഫോണിലെ ക്യൂആര്‍ കോഡ് സ്കാൻ ചെയ്താല്‍ ഇനി എളുപ്പം ചാറ്റുകള്‍ കൈമാറാം. ഈ സംവിധാനം കൂടുതല്‍ സുരക്ഷയുള്ളതും കാര്യക്ഷമതയുള്ളതും ആയിരിക്കും എന്നാണ് പൊതുവെയുള്ള അഭിപ്രായം.

വലിയ മീഡിയ ഫയലുകള്‍ കൂടി എളുപ്പത്തോടെ കൈമാറാം എന്നത് ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ക്യൂആര്‍ കോഡ് സംവിധാനം ഉപയോഗിക്കേണ്ട രീതി കൂടി ശ്രദ്ധിക്കണം. ചാറ്റ് ഹിസ്റ്ററി കൈമാറ്റം ചെയ്യപ്പെടേണ്ട ഫോണിലെ വാട്‌സ്‌ആപ്പ് തുറന്ന ശേഷം പുതിയ ഫോണിലെ സെറ്റിങ്‌സില്‍ നിന്ന് ചാറ്റ്, ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ എന്നിവ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പഴയഫോണില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌യുന്നതോടെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ആരംഭിക്കും.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.