ഇനി സേവ് ചെയ്യാത്ത നമ്ബറുകളിലേക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. കോണ്‍ടാക്‌ട് ലിസ്റ്റില്‍ പേര് സേവ് ചെയ്യാത്തവരുമായി എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്‌ആപ്പ്. നേരത്തെ പേര് ആഡ് ചെയ്ത് നമ്ബര്‍ കോണ്‍ടാക്‌ട് ലിസ്റ്റില്‍ സേവ് ചെയ്ത ശേഷം മാത്രമേ ഉപയോക്താവിന് എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കൂ.

സേവ് ചെയ്യാത്ത നമ്ബറുകളില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വരുമ്ബോഴാണ് പുതിയ ഫീച്ചറിന്റെ ഉപയോഗം. എല്ലാവരെയും തിരിച്ചുവിളിക്കാന്‍ കഴിയണമെന്നില്ല. പകരം വാട്‌സ്‌ആപ്പില്‍ എളുപ്പത്തില്‍ മെസേജ് ചെയ്ത് കോളിനോട് പ്രതികരിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഉപയോക്താക്കള്‍ നീണ്ടകാലമായി ആവശ്യപ്പെട്ടു വന്നിരുന്നത്. ഇതിനാണ് പരിഹാരമായിരിക്കുന്നത്.

ഇത്തരത്തില്‍ വന്ന കോളുകളിലെ ഫോണ്‍ നമ്ബര്‍ ഫോണ്‍ കോള്‍ ലിസ്റ്റില്‍ നിന്ന് കോപ്പി ചെയ്ത് വാട്‌സ്‌ആപ്പില്‍ പേസ്റ്റ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. തുടര്‍ന്ന് ചാറ്റില്‍ ക്ലിക്ക് ചെയ്ത് സന്ദേശം പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. കോപ്പി ചെയ്യുന്ന ഫോണ്‍ നമ്ബര്‍ വാട്‌സ്‌ആപ്പ് ചാറ്റ് ലിസ്റ്റിന്റെ സെര്‍ച്ച്‌ ബാറിലാണ് പേസ്റ്റ് ചെയ്യേണ്ടത്. നമ്ബര്‍ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ വാട്‌സ്‌ആപ്പ് അത് കാണിക്കും. ചാറ്റ് ബട്ടണിന് താഴെയാണ് ഇത് തെളിയുക. അല്ലാത്ത പക്ഷം വലതുവശത്തുള്ള ചാറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആശയവിനിമയം നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.