പാല്‍ചുരം: കൊട്ടിയൂര്‍ – പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു നിന്നു. ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി ബിന്ദുലാല്‍ (54) നെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആശ്രമം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ലോറി മണ്‍തിട്ടയില്‍ ഇടിച്ച ശേഷം മരത്തില്‍ തങ്ങി നിന്നത്. കമ്പളക്കാടു നിന്ന് മംഗലാപുരത്തേക് പോകുന്ന കെ.എല്‍ 19 എല്‍ 5155 ലോറിയാണ് അപകടത്തില്‍ പെട്ടത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്