‘സുസ്ഥിര എടവക’ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു

എടവക: എടവക ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനം ലക്ഷ്യമാക്കി ഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ
ജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി ഐ എസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. ഇതിൻറെ ഭാഗമായുള്ള വികസന സെമിനാർ പഞ്ചായത്ത് സ്വരാജ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച് ബി പ്രദീപിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ ടൗൺ പ്ലാനർ ഡോക്ടർ ആതിര രവി പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ. രഞ്ജിത്ത് സുസ്ഥിര എടവകയുടെ അവതരണം നടത്തി. വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്
സ്ഥിരം സമിതി അധ്യക്ഷരായ ജോർജ്ജ് പടകൂട്ടിൽ, ജെൻസി ബിനോയ് ,ശിഹാബ് അയാത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ , പഞ്ചായത്ത് അംഗം എം പി വത്സൻ, സിഡിഎസ് ചെയർപേഴ്സൺ
പ്രിയ വിരേന്ദ്രകുമാർ പഞ്ചായത്ത് സെക്രട്ടറി എൻ.അനിൽ പ്രസംഗിച്ചു. തുടർന്ന് ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ , നിർവ്വഹണ ഉദ്യോഗസ്ഥർ വിഷയാധിഷ്ഠിത ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചകളിൽ പങ്കെടുക്കുകയും ഉയർന്നുവന്ന നിർദേശങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.

പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവ കൂടി ആരായുന്നതിനായി പഞ്ചായത്ത് ഓഫീസിൽ നിർദേശകപെട്ടികൾ സ്ഥാപിക്കുകയും അഭിപ്രയം ആരായുന്നതിനായി പ്രത്യേക ഈമെയിൽ സൃഷ്ടിക്കുകയും ചെയ്തു . അഭിപ്രായങ്ങൾ പൊതുജനങ്ങൾക്ക് masterplanwyd@gmail.com എന്ന മെയിലിലേക്ക് അയയ്ക്കാം.

മാസ്റ്റർ പ്ലാനിന്റെ രണ്ടാംഘട്ടത്തിൽ വിവിധങ്ങളായ സർവ്വേകൾ സംഘടിപ്പിക്കുകയും
സർവ്വേ ഫലങ്ങളും പൊതുജന നിർദ്ദേശങ്ങളും ക്രോഡീകരിച്ചു കൊണ്ട് കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കും അതിന്മേലുള്ള പരാതി കളും ആക്ഷേപങ്ങളും പരിഹരിച്ചതിന് ശേഷമായിരിക്കും സർക്കാർ അനുമതിക്ക് സമർപ്പിക്കുക.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.