കണിയാമ്പറ്റ പഞ്ചായത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ചാരിറ്റി വാട്സാപ്പ് കൂട്ടായ്മയാണ് മില്ല്മുക്കിലെ നിർധന കുടുംബത്തിന് വീട് നിർമ്മാണത്തിന് സഹായിക്കുന്നത്.ആദ്യ സഹായം കമ്പളക്കാട് സ്റ്റേഷൻ എ.എസ്.ഐ ആൻ്റണി കൈമാറി.ഹെൽപ്പ് വാട്സപ്പ് കൂട്ടായ്മയുടെ പ്രവർത്തകരായ റഫീഖ് മില്ല്മുക്ക്,അജീഷ് വെള്ളച്ചിമൂല,യുനുസ്,നുഹൈസ്,ഹനിഫ മമ്പാടൻ,ഇസ്മായിൽ,അബ്ദുൽ ബാസിത് മടപ്പള്ളി എന്നിവർ സംബന്ധിച്ചു.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ