പുല്‍പ്പള്ളി ചീയമ്പം 73ല്‍ ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് ചീയമ്പം 73 ആനപന്തിയില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ അകപ്പെട്ടത്. 9 വയസോളം പ്രായം മതിക്കുന്നതാണ് കടുവയെന്ന് വനപാലകര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ജനവാസ മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെയടക്കം പിടികൂടിയ കടുവയാണിത്. പ്രദേശത്തെ 15 ഓളം ആടുകളെ കടുവ കൊന്നു തിന്നിരുന്നു.കടുവയെ പിടികൂടുന്നതിന് ഈ മാസം 8 നാണ് കൂട് സ്ഥാപിച്ചത്. കടുവയെ പിടികൂടാത്തതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധത്തിലായിരുന്നു.കൂട്ടിലായ കടുവയെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പരിശോധിക്കും. ചെതലയം റേഞ്ച് ഓഫീസര്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തുണ്ട്.

യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.
യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്







