കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്പ്പറേഷന് മുഖേന സ്വയം തൊഴില്‍ വായ്പ എടുക്കുന്നതിന് ഈട് വയ്ക്കാന്‍ സ്വന്തമായി വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് സൂക്ഷ്മ/ ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 25,000 രൂപ ധനസഹായം അനുവദിക്കുന്ന ആശ്വാസം പദ്ധതി – 2023 ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിത്വമുള്ളവരും, 18 വയസ്സ് പൂര്‍ത്തിയായവരും ഈട് വയ്ക്കാന്‍ വസ്തുവകകള്‍ ഇല്ലാത്തവരും, കോര്‍പ്പറേഷനില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഇതേ ആവശ്യത്തിന് സബ്സിഡിയോട് കൂടിയ വായ്പയോ, ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്ര ഭിന്നശേഷിത്വം ബാധിച്ചവര്‍, ഭിന്നശേഷിക്കാരായ വിധവകള്‍, ഗുരുതര രോഗം ബാധിച്ച ഭിന്നശേഷിക്കാര്‍, 14 വയസ്സ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍, മുതിര്‍ന്ന ഭിന്നശേഷിക്കാര്‍, അഗതികള്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷ ആഗസ്റ്റ് 10 നകം ലഭിക്കണം. അപേക്ഷയും വിശദാംശങ്ങളും www.hpwc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2347768, 9497281896.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ