മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം വിവിധ സ്ഥലങ്ങളില്‍ ലഭ്യമാകും. ഇന്ന് (ബുധന്‍) നല്ലൂര്‍നാട് ക്ഷീരസംഘം ഓഫീസ്, പൈങ്ങാട്ടിരി (രാവിലെ 10 മുതല്‍ 12 വരെ) കെമ്പി സ്മാരക സാംസ്‌ക്കാരിക നിലയം, കാരക്കുനി (ഉച്ചയ്ക്ക് 12.15 മുതല്‍ 1.30 വരെ) മാങ്ങലാടി പാല്‍ സംഭരണ കേന്ദ്രം (ഉച്ചയ്ക്ക് 2 മുതല്‍ ) എന്നീ ക്രമത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭ്യമാകും.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







