ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയിലൂടെ വയനാട് ജില്ലയിലെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലും തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലും എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം. യോഗ്യത ബിടെക് സിവില്‍ എഞ്ചിനീയറിംഗ് ബിരുദം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പിന് മാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. മലിനീകരണം നിയന്ത്രണ ബോര്‍ഡില്‍ രണ്ടും, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ മുന്ന് ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ളവര്‍ .https://asapmis.asapkerala.gov.in/Forms/Student/Common/3/247 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







