മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം: മാനന്തവാടി പ്രസ് ക്ലബ്

മാനന്തവാടി: മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബ് ജനറല്‍ ബോഡി യോഗം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് മാധ്യമങ്ങളെന്നും, പ്രത്യേക താത്പര്യം മുന്‍നിര്‍ത്തി മാധ്യമങ്ങളെയും, മാധ്യമ പ്രവര്‍ത്തകരെയും കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ നിന്നും തടയുന്ന സ്ഥിതിവിശേഷം പുരോഗമന സംസ്‌കാരത്തിന് എതിരാണെന്നും പ്രസ് ക്ലബ് യോഗം വിലയിരുത്തി.

പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് പടയന്‍, എ.ഷമീര്‍, കെ.എസ്. സജയന്‍, കെ എം ഷിനോജ്, സത്താര്‍ ആലാന്‍, റെനീഷ് ആര്യപ്പിള്ളി, വി ഒ വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ്, സെക്രട്ടറി സുരേഷ് തലപ്പുഴ, ട്രഷറര്‍ അശോകന്‍ ഒഴക്കോടി, വൈസ് പ്രസിഡന്റ് ബിജു കിഴക്കേടം, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.