പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം; ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ..

ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് പല്ല് രോഗങ്ങൾ. പലപ്പോഴും അശ്രദ്ധ തന്നെയാണ് പല്ലിന്‍റെ ആരോഗ്യം നശിക്കുന്നതിലേക്ക് നയിക്കുന്നത്. ഇത്തരത്തില്‍ പല്ലില്‍ പോടുകള്‍ സംഭവിക്കാനും പല്ല് നശിച്ചുപോകാനും തന്നെ കാരണമാകുന്ന അഞ്ച് കാര്യങ്ങൾ ഇവയൊക്കെയാണ്

ഒന്ന്…

പല്ല് വേണ്ട വിധം വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് തീര്‍ച്ചയായും പല്ലില്‍ പോട് വരുന്നതിനും പല്ല് നശിക്കുന്നതിനുമെല്ലാം കാരണമാകും. ദിവസത്തില്‍ രണ്ട് തവണ ബ്രഷ് ചെയ്യുകയും പതിവായി ഫ്ലോസിംഗ് ചെയ്യുകയുമെല്ലാം ചെയ്യുന്നവരില്‍ പല്ലിന് കേടു വരാനുള്ള സാധ്യത വളരെ കുറവാണ്.

രണ്ട്…

മധുരം അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ പതിവാക്കുന്നതും പല്ലില്‍ പോട് വരുത്തും. പ്രത്യേകിച്ച് കൃത്രിമമധുരം അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍. അതുപോലെ മധുരം കഴിച്ച ശേഷം വായ് കഴുകാതിരിക്കുന്ന ശീലവും പല്ല് പെട്ടെന്ന് കേടാകുന്നതിന് കാരണമാവും.

മൂന്ന്…

പുകവലി, മദ്യപാനം, പുകയില ഉപയോഗം എന്നിവയും പല്ലിന് ദോഷം ചെയ്യും. പല്ലില്‍ കറ പറ്റാനും, പല്ല് പൊടിയാനും, പോട് വരാനും, പല്ല് ക്രമണേ ഇളകിപ്പറിഞ്ഞ് പോരാനുമെല്ലാം ഈ ദുശ്ശീലങ്ങള്‍ കാരണമാകും.

നാല്…

ചിലര്‍ ഭക്ഷണസാധനങ്ങളുടെ പാക്കറ്റോ അല്ലെങ്കില്‍ നട്സിന്‍റെ തോടോ എല്ലാം പല്ല് വച്ച് പൊട്ടിക്കുന്നത് കണ്ടിട്ടില്ലേ? പല്ലിന് കട്ടിയുണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഇങ്ങനെ പതിവായി ചെയ്യുന്നത് നല്ലതല്ല. കാരണം ഈ ശീലവും പല്ലിന് കേടാണ്.

അഞ്ച്…

കൃത്യമായ ഇടവേളകളില്‍ ഡെന്‍റിസ്റ്റിനെ കണ്ട് പല്ലിന്‍റെ ആരോഗ്യവും ശുചിത്വവുമെല്ലാം ഉറപ്പുവരുത്തുന്നത് എപ്പോഴും നല്ലതാണ്. ഇത് അല്‍പം കൂടി ഗൗരവമുള്ള രോഗങ്ങള്‍ (ക്യാൻസര്‍ അടക്കം) എന്തെങ്കിലും പിടിപെട്ടിട്ടുണ്ട് എങ്കില്‍ നേരത്തെ കണ്ടെത്തുന്നതിനും സഹായിക്കും.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.