വിജയ് ദേവരകൊണ്ടയും സമാന്തയും ഒരുമിച്ചെത്തുന്ന റൊമാന്റിക് എന്റർടെയ്നർ ‘ഖുഷി’ സെപ്റ്റംബറിൽ റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിമെത്തുന്ന ചിത്രം സെപ്റ്റംബർ ഒന്നിനാണ് റിലീസ് ചെയ്യുന്നത്..
ശിവ നിർവാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്.
മലയാളി സംഗീതസംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ഖുഷിയിലെ മനോഹരമായ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ‘മഹാനടി’ക്കു ശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഖുഷി.
ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ, ലക്ഷ്മി, അലി, ശരണ്യ പൊൻവണ്ണൻ, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ പ്രദീപ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.