ബത്തേരി : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ഈ വർഷത്തെ കർമ്മ പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രഭ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സുൽത്താൻബത്തേരി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ശാരീരിക പരിമിതികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും ഇതര വ്യക്തികളുടെയും പ്രയാസങ്ങക്ക് പിന്തുണ സംവിധാനം ഒരുക്കുന്ന പ്രവർത്തനമാണ് പ്രഭ . പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ 80,000 രൂപ വിലവരുന്ന രണ്ട് ഇലക്ട്രിക് വീൽചെയറുകൾ കൈമാറി നിർവഹിച്ചു. ചടങ്ങിൽ പി. ടി.എ പ്രസിഡണ്ട് . ജി ഗോപകുമാർ അധ്യക്ഷത വഹിച്ചു.ഡി എഫ് ഒ ജോസ് മാത്യു ,ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ ,ബ്ലോക്ക് പ്രോജക്ട് ഓഫീസർ അനൂപ് വി.പി, എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ എസ് , പ്രിൻസിപ്പൽ ഫിലിപ്പ് സി ഇ ,വൈസ് പ്രിൻസിപ്പൽ ഷീബ പി ഐസക്,സന്ധ്യാ വർഗീസ് കെ,സോബി കെ ,മദർ പി.ടി.എ പ്രസിഡണ്ട് മഞ്ജു ,സ്റ്റാഫ് സെക്രട്ടറി മേരി സി യു എന്നിവർ സംസാരിച്ചു.

മാര്ക്കറ്റിങ് മാനേജര് നിയമനം
മാനന്തവാടി ട്രൈബല് പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര് അടിസ്ഥാനത്തില് മാര്ക്കറ്റിങ് മാനേജര് തസ്തികയില് നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്ക്കറ്റിങ് മാനേജ്മെന്റില് അഞ്ച് വര്ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്