മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനം വളരെ
വിപുലമായി ആചരിച്ചു..
എച്എം റഫീഖ് പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി.
നിമ്യ സ്വാതന്ത്ര്യദിന സന്ദേശം നൽകി.പിടിഎ പ്രസിഡൻ്റ് ബഷീർ,വൈസ് പ്രസിഡൻ്റ് സുധീഷ്,എംപിടിഎ പ്രസിഡൻ്റ് മൈമൂന,രക്ഷിതാവ് യൂനുസ് മാസ്റ്റർ,സ്കൂൾ ലീഡർ സഫ്‌വാൻ,ഡെപ്യൂട്ടി ലീഡർ രുദ്ര
തുടങ്ങിയവർ സംസാരിച്ചു. ദേശസ്നേഹമുണർത്തി വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു..
തുടർന്ന് മുണ്ടക്കുറ്റി ടൗണിലേക്ക് നടന്ന സ്വാതന്ത്ര്യദിനറാലിയിൽ വിദ്യാർഥികൾ ത്രിവർണ്ണപതാകകളും പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യവിളികളുമായി റാലിയിൽ പങ്കെടുത്തു.
റാലിക്ക് നിറപ്പകിട്ടേകാൻ വിവിധ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച് വിദ്യാർഥികൾ അണിനിരന്നത് ചരിത്ര സ്മരണയുണർത്തി.വിദ്യാർഥികൾക്കായി പതാകനിർമ്മാണം,കളറിംഗ്,പ്ലക്കാർഡ് നിർമ്മാണം,മുദ്രാവാക്യരചന,
പ്രസംഗം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

ആ ഭാഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത