കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും വരവറിയിച്ച് പൊന്നിൻ ചിങ്ങം പിറന്നു. കർഷകദിനം കൂടിയാണ് ചിങ്ങം ഒന്ന്. തോരാമഴപെയ്യുന്ന വറുതിയുടെ കർക്കടകം പിന്നിട്ട് വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് നീങ്ങും. ഇക്കുറി മഴ കുറഞ്ഞതിന്റെ ആശങ്ക കാർഷികമേഖലയിൽ ഉൾപ്പെടെയുണ്ടെങ്കിലും കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളി ആഘോഷങ്ങളുടെ പൊലിമ കുറയാതെ കാക്കും. ഓണാഘോഷത്തിന്റെ പൂവിളിയുമായി ചിങ്ങം നാല് ഞായറാഴ്‌ച അത്തമെത്തും. തുടർന്നുള്ള പത്തുദിവസം മലയാളിക്ക് ഒത്തുചേരലിന്റെ ഓണക്കാലം. ചിങ്ങം പതിമൂന്നിനാണ് ഇത്തവണ തിരുവോണം. അല്ലലില്ലാത്ത ഓണാഘോഷത്തിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. കർഷകർക്ക് ചിങ്ങസമ്മാനമായി ‘കാബ്‌കോ’ കാർഷിക, വിപണന സംവിധാനം വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) വ്യാഴാഴ്‌ച പ്രവർത്തനം തുടങ്ങും. നിശാഗന്ധിയിൽ പകൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







