പടിഞ്ഞാറത്തറ :ജനകീയ കർമ്മസമിതിയുടെ യും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനത്തിൽ നിഷേധിക്കപ്പെടുന്ന സഞ്ചാരസ്വാതന്ത്ര്യത്തിന് എതിരെ പ്രതിഷേധ സംഗമം നടത്തി.വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ജോയ് കണ്ണൻചിറ ഉദ്ഘാടനം ചെയ്തു.ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.
പാതയ്ക്ക് തറക്കല്ലിട്ട തിന്റെ ഓർമ്മ ദിനമായ സെപ്റ്റംബർ 24ന് മുമ്പ് കൃത്യമായ ഒരു ഉറപ്പ് ഈ വിഷയത്തിൽ ലഭിക്കാത്ത പക്ഷം സമരത്തിന് പിന്തുണ നൽകിയിട്ടുള്ള 25ഓളം സംഘടനകളുടെ പിന്തുണയോടെ വയനാട്,കോഴിക്കോട് ജില്ലകളിൽ വിപുലമായ വാഹന പ്രചരണജാഥ നടത്തുമെന്ന് മുന്നറിയിപ്പ് യോഗം നൽകി.
മാത്യു പേഴത്തിങ്കൽ (ചെമ്പനോട കർമ്മ സമിതി), ഹാരീസ് കണ്ടിയൻ(മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി), ശ്രിധരൻ മാസ്റ്റർ KSSPA , പോൾസൻ കൂവയ്ക്കൽ(ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ), സുകുമാരൻ(ബി ജെ പി പടിഞ്ഞാറത്തറ പഞ്ചായത്ത് ജനറൽ സെക്രട്ടറി), സ്വപ്ന ആന്റണി(AKWA) , ഗഫൂർ വെണ്ണിയോട് (കർഷക കൂട്ടായ്മ), ആര്യ കെ.ആർ (ചെറുപുഷ്പ മിഷൻ ലീഗ്),സഫീർ(കോട്ടത്തറ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റി), കെ ടി കുഞ്ഞബ്ദുള്ള( മുൻ ബാങ്ക് പ്രസിഡണ്ട്) , യു.സി ഹുസൈൻ (വെൽഫയർ പാർട്ടി), അഷ്റഫ് കുറ്റിയിൽ (കർമ്മ സമിതി പ്രതിനിധി) തുടങ്ങിയവർ സംസാരിച്ചു.
കമൽ ജോസഫ്, സജി യു എസ്,സാജൻ തുണ്ടിയിൽ, നാസർ പടിഞ്ഞാറത്തറ,ഇബാഹിം പള്ളിയാൽ ,ആലിക്കുട്ടി പേരാൽ, അബ്ദുൾ റഹ്മാൻ പടിഞ്ഞാറത്തറ, ഉലഹന്നാൻ പട്ടരുഠം, സന്ദീപ് കാപ്പിക്കളം, നാസർ തെങ്ങും മുണ്ട,ബെന്നി മാണിക്കത്ത് , ബിനു ഞർലേരി, നാസർ വാരാമ്പറ്റ , ബാബു പുതു പറമ്പിൽ , സെമിലി ചെമ്പനോട, അബ്ദുൾ അസീസ് ഞർലേരി, ഹംസ പടിഞ്ഞാറത്തറ, തങ്കച്ചൻ നടയ്ക്കൽ, ജിജോ മുതുക്കാട് തങ്കച്ചൻ പള്ളത്ത് എന്നിവർ നേതൃത്വം നൽകി