ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ സ്കൂൾ ക്യാമ്പുകൾ വിവിധ ഡിജിറ്റൽ ഓണാഘോഷ പരിപാടികളുമായി സെപ്റ്റംബർ 1, 2, 3 തീയതികളിൽ നടക്കും. ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ക്രാച്ച് പ്രോഗ്രാമിങ് സോഫ്റ്റ്‍വെയറിൽ തയ്യാറാക്കിയ റിഥം കമ്പോസര്‍ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളമൊരുക്കുന്ന കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, സ്വതന്ത്ര ദ്വിമാന അനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ, ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയാണ് യൂണിറ്റ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഓരോ ക്യാമ്പംഗവും അസൈന്‍മെന്റ് തയ്യാറാക്കി സമര്‍പ്പിക്കും. ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച വിദ്യാര്‍ത്ഥികളെ നവംബറില്‍ നടക്കുന്ന ഉപജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും. ഉപജില്ലാ ക്യാമ്പില്‍ അനിമേഷന്‍, പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ജില്ലയിലെ 72 വിദ്യാലയങ്ങളിൽ നിന്നായി 2,260 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. 51 അധ്യാപകർക്ക് ക്യാമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം നൽകി.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില് ക്ലിക്ക് ചെയ്യല്ലേ
പുതുവര്ഷാഘോഷം മറയാക്കി ഓണ്ലൈന് തട്ടിപ്പുകള് വ്യാപകം. വാട്സ്ആപ്പിലേക്ക് വ്യാജ സ്ക്രാച്ച് കാര്ഡ് ലിങ്കുകള് അടച്ചുകൊടുത്ത് ആളുകളില് നിന്ന് പണം തട്ടുകയാണ് സൈബര് തട്ടിപ്പ് സംഘങ്ങള്. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാര്ഡുകളില് ക്ലിക്ക്







