2023-25 വര്‍ഷത്തേക്കുള്ള ഗവ:, എയ്ഡഡ് ഡി.എല്‍.എഡ് പ്രവേശത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 15 മുതല്‍ നടക്കും. വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ (ഷുവര്‍ ലിസ്റ്റ്), ഭിന്നശേഷിക്കാര്‍ (ഷുവര്‍ ലിസ്റ്റ്/വെയിറ്റിംഗ് ലിസ്റ്റ്) ജവാന്മാരുടെ ആശ്രിതര്‍ (ഷുവര്‍ ലിസ്റ്റ്,വെയിറ്റിംഗ് ലിസ്റ്റ്) എന്നീ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 15 ന് രാവിലെ 9 നും, സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അന്നേ ദിവസം രാവിലെ 10.00 നും, 16 ന് രാവിലെ 9 ന് ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്കും രാവിലെ 11 ന് കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്കും കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ് സ്കൂള്‍ ജൂബിലി ഹാളില്‍ കൂടിക്കാഴ്ച നടക്കും. ഡി.എല്‍.എഡ് ഗവ: എയ്ഡഡ് റാങ്ക് ലിസ്റ്റ് ddewayanad.blogspot.com എന്ന വെബ് പേജിലും, വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും കൂടിക്കാഴ്ച അറിയിപ്പും, അസല്‍ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ddewayanad.blogspot.com . ഫോണ്‍ 04936-202593, 8594067545, 9947777126.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







