‘വിശപ്പുരഹിത കേരളം’; സംസ്ഥാനത്ത് ആരംഭിച്ചത് 749 ഹോട്ടലുകള്‍; പ്രതിദിനം വിതരണം ചെയ്യുന്നത് ശരാശരി 60000 ഊണുകള്‍വരെ.

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി കഴിഞ്ഞ ബജറ്റിലെ സര്‍ക്കാര്‍ പ്രഖ്യാപനമായിരുന്നു. തുടർന്നത് കോവിഡ് പാക്കേജിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന ‘ജനകീയ ഹോട്ടലുകൾ’ വിജയകരമായി മുന്നോട്ടു പോവുകയാണ്.കുടുംബശ്രീയുടെ നേതൃത്വത്തിൽ 749 ജനകീയ ഹോട്ടലുകള്‍ ( 629 ഹോട്ടലുകള്‍ ഗ്രാമങ്ങളിലും,120 ഹോട്ടലുകള്‍ നഗര പ്രദേശങ്ങളിലും) ഇതുവരെ രൂപീകരിക്കുവാന്‍ സാധിച്ചു.ഇതിൽ 434 ഹോട്ടലുകള്‍ പുതുതായി രൂപീകരിച്ചതും, 315 ഹോട്ടലുകള്‍ നിലവിൽ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ ഹോട്ടലുകള്‍ ജനകീയ ഹോട്ടലുകളായി മാറിയതുമാണ്. ഓരോ ദിവസവും ശരാശരി 60,000 ഊണുകള്‍വരെ ജനകീയ ഹോട്ടലുകൾ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നുണ്ട്. ഈ പദ്ധതി വഴി 3278 കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുവാനും കുടുംബശ്രീക്ക് സാധിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതു വിതരണ വകുപ്പിന്‍റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ജനകീയ ഹോട്ടലുകളിൽ നിന്നും നൽകുന്ന ഓരോ ഊണിനും 10 രൂപ സബ്സിഡി കുടുംബശ്രീ മുഖാന്തരം നൽകുന്നു.

ഇത് കൂടാതെ ഹോട്ടലുകളുടെ നടത്തിപ്പിന് ആവശ്യമായ പാത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വാങ്ങിക്കുന്നതിനായി പരമാവധി 40,000 രൂപ വരെ റീവോള്‍വിങ് ഫണ്ട് ആയും കുടുംബശ്രീ നൽകുന്നു.

ജനകീയ ഹോട്ടൽ നടത്തിപ്പിനാവശ്യമായ സ്ഥലം / വാടക, വൈദ്യുതി, ജലം എന്നിവ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം സൗജന്യമായി ലഭിക്കുന്നു.

നഗരസഭാതലത്തിൽ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 30000 രൂപ നഗരസഭ മുഖാന്തരവും, ഗ്രാമ തലത്തിൽ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 20,000 രൂപ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും, കൂടാതെ 10,000 രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും വര്‍ക്കിംഗ് ഗ്രാന്‍റായി ലഭിക്കും.

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു

കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ആയി; പ്രതീക്ഷിക്കുന്നത് ഈ മാസം അവസാനം, മലയാളികൾക്ക് ആശ്വാസമാവും

കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ആയി. ഉച്ചക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് പുലർച്ചെ 1.50 ന് ബെംഗളൂരു സിറ്റി എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെടുന്ന വന്ദേഭാരത് എറണാകുളത്ത്

മക്കളുടെ വിവാഹ ഒരുക്കത്തിനിടയില്‍ പ്രണയത്തിലായി; വരൻ്റെ മാതാവും വധുവിൻ്റെ പിതാവും ഒളിച്ചോടി

മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ക്ക് മുന്‍പെ പ്രതിശ്രുത വരൻ്റെ മാതാവും വധുവിൻ്റെ പിതാവും ഒളിച്ചോടി. മധ്യപ്രദേശിലെ ഉജ്ജ്വയിനിയിലാണ് സംഭവം. മാതാവിനെ കാണാനില്ലെന്ന് കാണിച്ച് യുവാവ് കഴിഞ്ഞ വ്യാഴാഴ്ച ആണ് കേസ് കൊടുത്തത്. കേസ് കൊടുക്കുന്നതിന്

ആരോഗ്യമുള്ള ഹൃദയമാണോ ലക്ഷ്യം? എന്നാല്‍ ഈ നാല് ഭക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ ലിസ്റ്റില്‍ നിന്ന് വെട്ടിക്കോളൂ.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇതിന് വര്‍ദ്ധനവിന് പിന്നില്‍ നമ്മുടെ ജീവിതശൈലിയും ഭക്ഷണ രീതികളും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഹൃദയത്തെ പിണക്കുന്ന പദാര്‍ത്ഥങ്ങള്‍

മലയാള ദിനാചരണവും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു

ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണവും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു. പരിപാടി വയനാട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ ദേവകി ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കൽ ഓഫീസർ

ചാമ്പ്യൻസ് എഡ്ജ് സ്പോർട്ട്സ് അക്കാദമി: 225 കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ചാമ്പ്യൻസ് എഡ്ജ് സ്പോർട്ട്സ് അക്കാദമിയിലെ 225 കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. മികച്ച

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.