ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പയ്യമ്പള്ളി ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് പയ്യമ്പിള്ളി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അംഗൻവാടി , ആയുർവേദ ഹോസ്പിറ്റൽ പയ്യമ്പള്ളി , സ്കൂൾ കവലയിലെ കച്ചവട സ്ഥാപനങ്ങൾ ,സ്കൂൾ റോഡ് , സ്കൂൾ ക്യാമ്പസ് തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിച്ചു . ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ലൈജു മൂക്കോം തറയിൽ നിർവഹിച്ചു . സ്കൂൾ ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പിടിഎ പ്രസിഡന്റ് ബൈജു ജോർജ് അധ്യക്ഷത നിർവഹിച്ചു .പയ്യമ്പള്ളി ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ ഗണേഷ് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. 200 ഓളം വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ ഈ ശുചീകരണ പ്രവർത്തനത്തിന് സജിൻ ജോസ്, ജോസ് ജയ്സൺ, ജോസഫ്, സിസ്റ്റർ മോളി, സ്റ്റൈല്ല എൻ.ജെ, സ്മിത പി മാത്യു, ലിലിയ,ആനി തോമസ്, ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







