ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷന്, തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവരുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷം നടത്തി. ബ്രിഡ്ജ് കോഴ്സ് കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. ഒ.ആര് കേളു എം എല്‍ എ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി സൗമിനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എന്‍ .സുശീല മുഖ്യ പ്രഭാഷണം നടത്തി. കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന് ശുചിത്വ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുടുംബശ്രീ മിഷന് വയനാട് എ.ഡി.എം സി.റെജീന, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം റൂഖിയ സൈനുദ്ധീന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ