കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവ്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592412, 9072592416.

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും
പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.







