മാനന്തവാടി:എടവക പഞ്ചായത്ത് നാലാം വാർഡിൽ ഹിൽവ്യൂ വില്ലാസ് എന്ന പേരിൽ പുതിയ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു.എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം മിനി തുളസീധരൻ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ കെ.എം ഷിനോജ്,റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഫാ. തോമസ് അമ്പാട്ട്,അസോസിയേഷൻ സെക്രട്ടറി സുരേഷ് ബാബു,ജോയിന്റ് സെക്രട്ടറി കെ. കൃഷ്ണകുമാർ,സ്മിത ഉണ്ണികൃഷ്ണൻ,ദീപ്തിഷ്, എന്നിവർ സംസാരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







