ആദ്യ 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണുമായി എയര്‍ടെല്‍; എസ് 23+ സ്മാര്‍ട്ഫോണ്‍

കൊച്ചി: ഐര്‍ടെല്ലിന്റെ പുതിയ എസ് 23+ സ്മാര്‍ട്ഫോണ്‍ ഒക്ടോബര്‍ അവസാന വാരം റീട്ടെയില്‍ വിപണിയിലെത്തും. 15000 രൂപ സെഗ്മെന്റിലെ ആദ്യ 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണാണ് ഐടെല്‍ എസ്23+. ബാങ്ക് ഓഫറുകള്‍ക്കൊപ്പം വെറും 12,999 രൂപയാണ് പുതിയ മോഡലിന്റെ വില. എലമെന്റല്‍ ബ്ലൂ, ലേക്ക് സിയാന്‍ നിറങ്ങളില്‍ വരുന്ന പുതിയ ഫോണ്‍ ഒക്ടോബര്‍ 6 മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ മാത്രമായി വില്‍പന ആരംഭിക്കും. ലോഞ്ച് ഓഫറെന്ന നിലയില്‍ 2399 രൂപ വിലയുള്ള ഐടെല്‍ ടി11 ഇയര്‍ബഡും എസ്23+നൊപ്പം സൗജന്യമായി ലഭിക്കും.

ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ നിരക്കില്‍ എസ്23+ന്റെ സവിശേഷതയാണ്. 240 ഹേര്‍ട്‌സ് ടച്ച് സാംപ്ലിങ് നിരക്ക് നല്‍കുന്നതാണ് ഫോണിലെ ശ്രദ്ധേയമായ 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് 3ഡി കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ. സാധാരണ ഗ്ലാസ് സ്‌ക്രീനുകളേക്കാള്‍ നാലു മടങ്ങ് കൂടുതല്‍ പ്രതിരോധവും ഈ ഡിസ്‌പ്ലേ ഉറപ്പുനല്‍കുന്നു. 256ജിബി+16ജിബി (8ജിബി റാം, 8ജിബി മെമ്മറി ഫ്യൂഷന്‍) സ്റ്റോറേജ് ഓപ്ഷനില്‍ എത്തുന്ന ഫോണിന് വെറും 180 ഗ്രാം മാത്രമാണ് ഭാരം. 7.9 മി.മീറ്റര്‍ മാത്രം കനമുളള ബോഡി കൈകാര്യം ചെയ്യല്‍ എളുപ്പമാക്കുകയും ചെയ്യും.

ഈ സെഗ്മന്റില്‍ ആദ്യമായി 32 മെഗാപിക്‌സല്‍ അള്‍ട്രാ ക്ലിയര്‍ ഫ്രണ്ട് ക്യാമറ, ശക്തമായ 50 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ഇന്‍കമിങ് കോളുകള്‍, റിമൈന്‍ഡറുകള്‍, ബാറ്ററി സ്റ്റാറ്റസ് എന്നിവയ്ക്കായുള്ള നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഡൈനാമിക് ഐലന്‍ഡ്, 4ജി+ ടെക്‌നോളജി തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ഫോണിലുണ്ട്. 5000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 13 ടി ഓപറേറ്റിങ് സിസ്റ്റം, 100 ദിവസത്തെ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ്, സമഗ്രമായ 2 വര്‍ഷ വാറന്റി എന്നിവയാണ് മറ്റു സവിശേഷതകള്‍.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.