യൂട്യൂബിന് സംശയം; ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’, ഉടനടി ഉത്തരം നല്‍കി ‘കിലിയന്‍ എംബാപ്പെ’, ഏറ്റെടുത്ത് നെറ്റിസണ്‍സ്

സോഷ്യല്‍ മീഡിയയില്‍ എത്തുന്ന റീല്‍സും ഷോര്‍ട്‌സുകളും ഭാഷയ്ക്ക് അതീതമായി ട്രെന്‍ഡിംഗ് ആവാറുണ്ട്. മോഹന്‍ലാലിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ട്രെന്‍ഡ് ആയിരിക്കുന്നത്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും അത് ഏറ്റെടുത്തിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ റീല്‍സുകളിലും ഷോര്‍ട്‌സുകളിലും ശ്രദ്ധ നേടിയതോടെ അത് യൂട്യൂബും ഏറ്റെടുത്തു. ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’ എന്ന ചോദ്യവുമായി യൂട്യൂബ് ഇന്ത്യ എക്‌സില്‍ എത്തി. സൗണ്ട് മ്യൂട്ട് ചെയ്ത് വൈറല്‍ വീഡിയോയുടെ ഒരു ചെറിയ ക്ലിപ്പ് അവര്‍ പോസ്റ്റ് ചെയ്തത്.

മോഹന്‍ലാല്‍ നൃത്തം ചെയ്യുന്ന ഈ ഗാനം ഏത് സിനിമയിലേതാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ്. നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതോടെ മറുപടിയുമായി കിലിയന്‍ എംബാപ്പെ തന്നെയെത്തി. ‘ഒന്നാമന്‍’ എന്ന ചിത്രത്തിലെ ‘പിറന്ന മണ്ണില്‍’ എന്ന് ആരംഭിക്കുന്ന ഗാനം പങ്കുവച്ചു കൊണ്ടാണ് എംബാപ്പെയുടെ ട്വീറ്റ്.

”ഇതാണ് ഒറിജിനല്‍ ഗാനം’ എന്ന് കുറിച്ചാണ് ഈ പാട്ടിന്റെ വീഡിയോ എംബാപ്പെ പങ്കുവച്ചിരിക്കുന്നത്. എംബാപ്പെയും മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് എന്ന് പറഞ്ഞു കൊണ്ടാണ് ആരാധകര്‍ ഇത് ആഘോഷമാക്കുന്നത്. എന്നാല്‍ ഇത് കിലിയന്‍ എംബാപ്പെയുടെ ഒഫീഷ്യല്‍ അക്കൗണ്ട് അല്ല എന്നതാണ് സത്യം. വേരിഫൈഡ് ആയ ആരാധകരുടെ അക്കൗണ്ട് ആണ്.


അതേസമയം, മോഹന്‍ലാല്‍ ചിത്രങ്ങളിലെ നൃത്തരംഗങ്ങളുടെ റീലുകളിലൂടെ ശ്രദ്ധ നേടിയ എ10 ഡാന്‍സിംഗ് ഡെയ്‌ലി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരംഭിച്ച ട്രെന്‍ഡ് ആണിത്. ഇന്റര്‍നാഷണല്‍ ഹിറ്റ് ആയ റാപ് സോംഗ് ല മാമ ഡെ ല മാമ എന്ന ഗാനത്തിന് സിങ്ക് ആവുന്ന തരത്തില്‍ മോഹന്‍ലാലിന്റെ ഡാന്‍സ് എഡിറ്റ് ചെയ്ത വീഡിയോയാണ് ആദ്യം എത്തിയത്.

ഇത് വൈറല്‍ ആയതോടെ ഈ ട്രെന്‍ഡ് ഭാഷാതീതമായി തെലുങ്ക്, തമിഴ്, കന്നഡ പ്രേക്ഷകരിലേക്കും എത്തി. വിവിധ ഭാഷകളിലെ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ‘ആര്‍ഡിഎക്‌സി’ലെ ‘നീലനിലവേ’, ‘ബീസ്റ്റി’ലെ ‘അറബിക് കുത്ത്’, ‘ലിയോ’യിലെ ‘നാ റെഡി’ തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് രംഗം ഇപ്പോള്‍ പ്രചരിക്കുന്നത്.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

ക്വട്ടേഷൻ ക്ഷണിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോളിങ് നടക്കുന്ന 828 പോളിംഗ് ബൂത്തുകൾക്ക് ഡിസ്റ്റിങ്യൂഷിംഗ് മാർക്ക് സീൽ വിതരണം ചെയ്യൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 17

കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

സുൽത്താൻബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ്

അധ്യാപക നിയമനം

ആനപ്പാറ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 10ന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 266467

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റുവാർഡ് നിയമനം നടത്തുന്നു. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം നവംബർ 10ന് രാവിലെ 11.30ന് കോളേജ്

ഹിന്ദി അധ്യാപക നിയമനം

കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്‍.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം നവംബർ 10 രാവിലെ 10ന് ഹൈസ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04936 204082, 9496730006 Facebook

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.