ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി ഇതാണ്! കോടികൾക്ക് പുറമേ നിരവധി ആനുകൂല്യങ്ങൾ വേറെയും

നമ്മുടെ രാജ്യത്തെ വിവിധ വ്യവസായ മേഖലകളിൽ ഉയർന്ന ആവശ്യകതയുള്ളവരാണ് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ(സിഎഫ്‌ഒ). സ്റ്റാർട്ടപ്പുകൾ മുതൽ വ്യവസായ ഭീമന്മാർ വരെ, സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും നിയന്ത്രിക്കാനുമായി സിഎഫ്‌ഒമാരെ നിയമിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിൽ അനുഭവസമ്പന്നരായ ധാരാളം ചീഫ് ഫിനാൻഷ്യൽ ഓഫീസർമാരുണ്ട്. ഇവരെ നിയമിക്കുന്നതിലൂടെ കമ്പനിയെ ആഗോള തലത്തിൽ ഉയർത്താൻ സാധിക്കും.

കമ്പനിയുടെ സാമ്പത്തിക വളർച്ചയ്‌ക്ക് വേണ്ടിയും സിഎഫ്‌ഒമാർ മറ്റ് കമ്പനികളിലേയ്‌ക്ക് പോകാതിരിക്കാൻ വേണ്ടിയും ധാരാളം ആനുകൂല്യങ്ങൾ ഇവർ നൽകുന്നുണ്ട്. ശമ്പളത്തിന് പുറമെയാണ് പല ബോർഡുകളും ഇവർക്ക് കോടികളുടെ ആനുകൂല്യങ്ങൾ നൽകുന്നത്. പല പ്രമുഖ കമ്പനികളിലും സിഇഒമാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്നത് സിഎഫ്ഒമാരാണ്. ഇപ്പോഴുള്ള ഒട്ടുമിക്ക കമ്പനിയിലും സിഇഒമാരുടെയും സിഎഫ്ഒമാരുടെയും ശമ്പളം ഏകദേശം ഒരുപോലെയായി മാറിയിരിക്കുകയാണ്. അത്രയും പ്രധാന്യമുള്ള ജോലിയാണ് സിഎഫ്ഒമാർ കൈകാര്യം ചെയ്യേണ്ടത്.

ഒരു ദേശീയ മാദ്ധ്യമത്തിൽ വന്ന റിപ്പോർട്ട് പ്രകാരം, നാല് മുതൽ ആറ് കോടി വരെയാണ് സിഎഫ്ഒമാരുടെ ശരാശരി ശമ്പളം. ഇവരെ കമ്പനികളിൽ പിടിച്ചുനിർത്തുന്നതിന് വേണ്ടി മറ്ര് ആനുകൂല്യങ്ങൾ ഉൾപ്പെടെ 12 മുതൽ 16 കോടി വരെയാണ് ഓരോ വർഷവും നൽകുന്നത്. താമസം, യാത്ര തുടങ്ങി ധാരാളം ആനുകൂല്യങ്ങളാണ് ഇവർക്ക് ലഭിക്കുന്നത്. ജോലി ചെയ്യുന്ന കമ്പനിയും അവർ ഏതൊക്കെ ആഗോള കമ്പനികളുമായി കരാറിലേർപ്പെട്ടിരിക്കുന്നു എന്നതെല്ലാം ആശ്രയിച്ചാവും ശമ്പളം നിശ്ചയിക്കുന്നത്.

സിഎഫ്ഒമാരുടെ ശമ്പളത്തിലുണ്ടായ വർദ്ധനവ് അവർക്ക് ജോലിയിൽ ലഭിക്കുന്ന സ്വാതന്ത്ര്യത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്. ഐപിഒയ്‌ക്ക് പോകുന്ന കമ്പനികളുടെ എണ്ണം വർദ്ധിച്ചു, ഉയർന്ന മൂലധന വിപണി പ്രവർത്തനം, നിരവധി പൊതു കമ്പനികൾ കടം പുനഃക്രമീകരിക്കുന്നു , കമ്പനികൾ തമ്മിലുള്ള മത്സരം വർദ്ധിക്കുന്നു, ഇവയെല്ലാം സിഎഫ്ഒമാരുടെ മികവുകൊണ്ടാണെന്നാണ് ഇന്ത്യ ആൻഡ് റീജണൽ ചെയർ ഏഷ്യ എം ഡി കെ സുദർശൻ പറയുന്നത്.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.