കാവുംമന്ദം: കല്ലങ്കാരി ജനകീയ ആരോഗ്യ കേന്ദ്രം ആരോഗ്യമേളയോട് അനുബന്ധിച്ചു ലോക കാഴ്ച ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബീന റോബിൻസൺ അധ്യക്ഷയായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി ചാർലി പദ്ധതി വിശദീകരണം നടത്തി. പരിപാടിയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ്, ജീവിത ശൈലീ രോഗ നിർണയ ക്യാമ്പ്, മൈഗ്രന്റ് സ്ക്രീനിംഗ്, മലേറിയ പരിശോധന , എച്ച് ബി സ്ക്രീനിംഗ്, ലെപ്രസി സ്ക്രീനിംഗ് തുടങ്ങിയവയും നടന്നു. എംഎൽഎസ്പി വീണ, കാഴ്ച രോഗ വിദഗ്ദ ആര്യ, ഗീത ശങ്കരൻകുട്ടി, ഹാരിസ് ബ്രെഡ് & ബട്ടർ തുടങ്ങിയവർ സംസാരിച്ചു. ജോലി സ്ഥലത്ത് കണ്ണുകളെ സ്നേഹിക്കുക എന്ന ആശയത്തിലാണ് ലോക കാഴ്ച ദിന പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







