മാനന്തവാടി:വയനാട് മാനന്തവാടി മെഡിക്കൽ കോളേജിലെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാർച്ചും ധർണയും നടത്തി. മെഡിക്കൽ കോളേജായി ഉയർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരോ ഇതുവരെയായിട്ടും ഇല്ല, ആശുപത്രിയിൽ ചികിത്സിക്കാൻ എത്തുന്നവരെ കോഴിക്കോട്ടേക്ക് റഫർ ചെയ്യലാണ് ആശുപത്രിയിലെ പണി, പേര് മാത്രം മെഡിക്കൽ കോളേജ് ബോർഡ് വെച്ച് ആദിവാസികൾ അടക്കമുള്ള വയനാട്ടിലെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി മധു പറഞ്ഞു.
പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു .ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് മഹേഷ് വാളാട് അധിക്ഷത വഹിച്ചു.പ്രശാന്ത് മലവയൽ,അഖിൽ പ്രേം, കണ്ണൻ കണിയാരം ഷിജിത്ത് കണിയാരം,ശരത് കുമാർ എന്നിവർ സംസാരിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







