ദുരന്തങ്ങളിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ; ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: അന്താരാഷ്‌ട്ര ദുരന്ത നിവാരണ ദിനത്തിൽ, ഹ്യൂമേയ്ൻ സൊസൈറ്റി ഇന്റർനാഷണൽ/ഇന്ത്യ (എച്ച്‌എസ്‌ഐ/ഇന്ത്യ) വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സ്‌കൂൾ ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബ്ബിന്റെയും സഹകരണത്തോടെ ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂളുമായി ചേർന്നുകൊണ്ട് സംവാദാത്മക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ‘ദുരന്തങ്ങളിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കൽ സ്‌കൂളുകളിൽ നിന്ന് ആരംഭിക്കുന്നു’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി, അപകടസാധ്യതകളിൽ നിന്ന് തങ്ങളുടെ മൃഗങ്ങളെ സംരക്ഷിക്കാൻ സ്വയം തയ്യാറെടുക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുകയും അതുവഴി ചെറുപ്പം മുതലേ തയ്യാറെടുപ്പിന്റെയും അവബോധത്തിന്റെയും സഹാനുഭൂതിയുടെയും സംസ്കാരം അവരിൽ വളർത്തിയെടുക്കുകയും ചെയ്യുന്നു. പരിപാടിയിൽ, കുട്ടികൾ ദുരന്ത നിവാരണത്തെക്കുറിച്ചുള്ള സംവാദാത്മക റോൾപ്ലേയിൽ ഏർപ്പെട്ടു. ദുരന്തം ബാധിച്ച മൃഗങ്ങളുടെയും കുടുംബങ്ങളുടെയും അവസ്ഥ (റോളുകൾ) ഉൾക്കൊള്ളാൻ ഇത് അവരെ പ്രോത്സാഹിപ്പിച്ചു.
“ഈ പ്രോഗ്രാമിലൂടെ സ്‌കൂൾ വിദ്യാർത്ഥികളിൽ സഹാനുഭൂതി, പ്രതിരോധശേഷി, നിർണായകമായ ജീവിത നൈപുണ്യങ്ങൾ എന്നിവ വളർത്തിയെടുക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്”. ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ/ഇന്ത്യയുടെ ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് റിലീഫ് മാനേജർ പ്രവീൺ സുരേഷ് പറഞ്ഞു. “കുട്ടികൾ നമ്മുടെ ഭാവി രൂപപ്പെടുത്തുന്നവരാണ്. അവരുടെ ഇന്നത്തെ പ്രവർത്തനങ്ങൾ വരും തലമുറകളിൽ പ്രതിധ്വനിക്കുന്നു. ദുരന്തനിവാരണത്തെക്കുറിച്ചും മൃഗങ്ങളെ പരിപാലിക്കുന്നതിനെക്കുറിച്ചും അവരെ പഠിപ്പിക്കുന്നതിലൂടെ, ദുരന്തനിവാരണ-ആസൂത്രണത്തിൽ മനുഷ്യരോടൊപ്പം തന്നെ മൃഗങ്ങളെയും കൂട്ടുത്തരവാദിത്വമായി പരിഗണിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്”

വസ്തുതകൾ:
• ഇന്ത്യയിൽ ഓരോ വർഷവും പ്രളയം മൂലം ഒരു ദശലക്ഷത്തിലധികം കന്നുകാലികൾ നഷ്ടപ്പെടുന്നു.
• 2018ലെ വെള്ളപ്പൊക്കത്തിൽ വയനാട്ടിൽ 1,300 മൃഗങ്ങൾക്ക് ജീവഹാനി സംഭവിച്ചു. പ്രളയസാധ്യതാ പ്രദേശമായതിനാൽ ഭാവിയിലുണ്ടായേക്കാവുന്ന വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ആയിരക്കണക്കിന് മൃഗങ്ങളെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
• എച്ച്‌ എസ്‌ ഐ/ഇന്ത്യയുടെ ദുരന്ത ലഘൂകരണ, പ്രതികരണ ഡിപ്പാർട്ട്‌മെന്റ്, പോളിസി-ലെവൽ മാറ്റങ്ങൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ, ഫീൽഡ്-ലെവൽ പഠനങ്ങൾ, പരിശീലന പരിപാടികൾ എന്നിവയിലൂടെ മൃഗങ്ങൾക്കായി ദുരന്തത്തെ പ്രതിരോധിക്കുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനായി പ്രവർത്തിക്കുന്നു.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.ടെക് (സി.എസ്/ഐ.ടി) എന്നിവയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്/

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി) കോഴ്‌സുകളിലേക്ക്

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ

നല്ലൂര്‍നാട് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കണം:ജില്ലാ ആസൂത്രണ സമിതി

നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം മൂന്ന് ഷിഫ്റ്റുകളിലായി വിപുലീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു. ഡയാലിസിസ് സെന്ററില്‍ പ്രതിമാസം 1500 ലധികം രോഗികളാണ് ചികിത്സക്കെത്തുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.