വയനാട് ജില്ല കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് കാറ്റഗറി നമ്പര്‍: 419/2017 തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2020 സെപ്തംബര്‍ 7 ന് നിലവില്‍ വന്ന 256/2020/ഡിഒഡബ്ല്യു നമ്പര്‍ റാങ്ക് പട്ടിക 2023 സെപ്തംബര്‍ 7 ന് അര്‍ദ്ധരാത്രിയോടെ മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ സെപ്തംബര്‍ 8 ന് റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







