ബത്തേരി:ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മൂലങ്കാവ് ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ഇടിച്ചു കയറി ഓട്ടോറിക്ഷ കളിൽ ഉണ്ടായിരുന്ന മൂന്ന് ഡ്രൈവർമാർക്ക് പരി ക്കേറ്റു. വിൽസൺ (53),ബഷീർ (55),ജോയി (54) എന്നി വർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോ ടെയാണ് അപകടം. ബത്തേരി ഭാഗത്ത് നിന്ന് വരുകയായിരുന്ന കർണാടക രജിസ്ട്രേഷൻ കാറാണ് അപകടം ഉണ്ടാക്കിയതു്. പരിക്കേറ്റവരെ ബത്തേരി യിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതര പരിക്കേറ്റ ജോയിയെ കോഴി ക്കോട് മെഡിക്കൽ കോളേജിലേക്കും, വിൽസനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







