നവകേരളം കര്മ്മ പദ്ധതിയില് ഹരിത കേരളം മിഷന്റെയും എം.ജി.എന്.ആര്. ഇ.ജി.എസിന്റെയും നേതൃത്വത്തില് ജില്ലാ ബ്ലോക്ക് തല സാങ്കേതിക സമിതി അംഗങ്ങള്ക്കും ഉദ്യോഗസ്ഥര്ക്കുമായി ജല സംരക്ഷണ ജില്ലാതല ശില്പ്പശാല നാളെ (വ്യാഴം) കളക്ട്രേറ്റ് കോണ്ഫറന്സ് ഹാളില് നടക്കും. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര് ഡോ.രേണു രാജ് മുഖ്യാതിഥിയാകും.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







