മാനന്തവാടി: ഉപജില്ലാ ശാസ്ത്രോത്സവം 30, 31 തിയ്യതികളിൽ തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, ഗവ: യു.പി സ്കൂൾ എന്നിവടങ്ങളിൽ നടക്കും. ശാസ്ത്രോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം എ.ഇ.ഒ ഗണേഷ് എം.എം പോസ്റ്റർ രമേശൻ ഏഴോക്കാരന് നൽകി നിർവ്വഹിച്ചു.
ബി.പി.സി.സുരേഷ് കെ.കെ, ജോൺസൻ കെ.ജി. കൃഷ്ണൻ.കെ, പ്രേംദാസ്, സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







