ശുചിത്വ മിഷന്‍ മാലിന്യമുക്തം നവകേരളം, സ്വച്ഛതാ ഹി സേവ ക്യാമ്പെയിനുകളുമായി ബന്ധപ്പെട്ട് ശുചിത്വ ശീലങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി മുദ്രാവാക്യ രചന, ലഘുലേഖ, രണ്ട് മിനിറ്റ് വീഡിയോ, പോസ്റ്റര്‍ ഡിസൈന്‍, ഉപന്യാസം, ചിത്രരചന എന്നീ മത്സരങ്ങളും എല്‍.പി വിദ്യാര്‍ത്ഥികള്‍ക്കായി മുദ്രാവാക്യ രചന, ചിത്രരചന എന്നീ മത്സരങ്ങളുമാണ് നടത്തുന്നത്. ഓരോ ഇനത്തിലും ജില്ലാ തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 5000, 3500, 2000 രൂപ വീതവും സംസ്ഥാന തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 10000, 7000, 4000 രൂപ വീതവും ക്യാഷ് അവാര്‍ഡ് ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 30 നകംഎന്‍ട്രികള്‍സമര്‍പ്പിക്കണം.https://contest.suchithwamission.org കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും
നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ്