2023-25 വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് ഗവ/എയ്ഡഡ്, സ്വാശ്രയം മെറിറ്റ് വിഭാഗത്തില്‍ ലഭ്യമായ പുതിയ ഒഴിവുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 28 ന് രാവിലെ 11ന് എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ നടക്കും. ഡി.എല്‍.എഡ് (ഗവ/എയ്ഡഡ്, സ്വാശ്രയം മെറിറ്റ്) റാങ്ക് ലിസ്റ്റ് ddewayanad.blogspot.com എന്ന വെബ് പേജിലും, വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936202593, 8594067545, 9947777126

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







