തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനങ്ങളുടെ പുക പരിശോധന ഇനി മുതല്‍ ഓണ്‍ലൈന്‍ മുഖാന്തരമാക്കും. സ്വകാര്യ പുകപരിശോധന കേന്ദ്രങ്ങളുടെ സംഘടിതതട്ടിപ്പുശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്.ടെസ്റ്റ് തുടര്‍ന്നും നിലവിലുള്ളപരിശോധനാകേന്ദ്രങ്ങളിലായിരിക്കുമെങ്കിലും മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന്‍ സോഫ്ട്‌വെയറുമായി അവിടത്തെ കമ്ബ്യൂട്ടറുകള്‍ ബന്ധിപ്പിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി കഴിയുമ്ബോള്‍ വാഹന ഉടമയ്ക്ക് എസ്.എം.എസായി സന്ദേശം ലഭിക്കും. 2012ന് ശേഷം പുറത്തിറങ്ങിയ ബി.എസ്- 4 (ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷത്തെ കാലപരിധിയാണുള്ളത്. എന്നാല്‍, സംസ്ഥാനത്തെ പുക പരിശോധനാകേന്ദ്രങ്ങള്‍ നല്‍കുന്നത് 6 മാസത്തെ സര്‍ട്ടിഫിക്കറ്റാണ്.ഒരു വര്‍ഷത്തില്‍ രണ്ട് തവണ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നു. നിയമ പ്രകാരം, നിലവില്‍ ബി.എസ്- 3 മുതലുള്ള പഴയ വാഹനങ്ങള്‍ക്കാണ് 6 മാസത്തെ സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 2012ല്‍ ഇറക്കിയ ഉത്തരവ് കേരളത്തില്‍ നടപ്പിലായില്ല. നിയമം നടപ്പിലാക്കണമെന്ന് 2018ല്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചിട്ടും സ്ഥാപന ഉടമകള്‍ സംഘടിതമായി ചെറുത്തു. തട്ടിപ്പ് കണ്ടെത്തിയതോടെ, സര്‍ട്ടിഫിക്കറ്റ് നേടിയ ബി.എസ് 4 വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ആറ് മാസത്തില്‍ നിന്ന്‌ഒരു വര്‍ഷമായി നീട്ടി നല്‍കാനാണ് തീരുമാനം.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്
എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,







