മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. സിനിമയിലെ ചെറിയ ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ താരം പിന്നീട് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിലെ നായക കഥാപാത്രത്തിലൂടെ ആണ് ശ്രദ്ധേയനാകുന്നത്. അമർ അക്ബർ ആൻറണി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു. ചിത്രത്തിലെ ഒരു ചെറിയ വേഷത്തിൽ വിഷ്ണു അഭിനയിക്കുന്നുമുണ്ട്.
സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. തൻറെ ഏറ്റവും പുതിയ വിശേഷങ്ങൾ എല്ലാം തന്നെ വീണ്ടും നിരന്തരം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ വിഷ്ണു ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വിശേഷം വളരെ സ്പെഷ്യൽ ആണ്. ഇനിമുതൽ വിഷ്ണു ഒരു പിതാവ് കൂടിയായി മാറുകയാണ്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഈ വിവരം ആരാധകരെ അറിയിച്ചത്.
“ഇവിടെ ഒരു കുഞ്ഞു മാത്രമല്ല ജനിച്ചത്. ഒരു അച്ഛനും ഒരു അമ്മയും ഉൾപ്പെടെ മൂന്നു പേരാണ് ഇന്ന് ജന്മം കൊണ്ടത്” – ഇതായിരുന്നു ചിത്രത്തിന് വിഷ്ണു ഉണ്ണികൃഷ്ണൻ നൽകിയ ക്യാപ്ഷൻ. വിഷ്ണു ഉണ്ണികൃഷ്ണന് ഒരു ആൺകുഞ്ഞ് ജനിച്ചത്. ഐശ്വര്യ എന്നാണ് വിഷ്ണുവിൻറെ ഭാര്യയുടെ പേര്.
ഈ വർഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. ഫെബ്രുവരി രണ്ടിന് ആയിരുന്നു വിവാഹചടങ്ങുകൾ നടന്നത്. സിനിമാ മേഖലയിലെ സൂപ്പർതാരങ്ങൾ എല്ലാംതന്നെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മോഹൻലാൽ അടക്കമുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. നിരവധി ആളുകളാണ് ഇപ്പോൾ പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുമായി എത്തുന്നത്.