കൂട് ഗൈഡൻസ് സെൻ്റർ കൂദാശയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക നാല് പേജ് സപ്ലിമെൻ്റ് പ്രകാശനം അഭിന്ദ്യ ഇടവക മെത്രാപ്പോലിത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി നിർവഹിച്ചു. ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. ഡോ മത്തായി അതിരംപുഴ, ജോ. സെക്രട്ടറി ബേബി വളാംങ്കോട്ട്, പ്രോഗ്രാം ജ ന റൽ ‘കൺവീനർമാരായ ഫാ. ബേബി ഏലിയാസ്, കെ.ജെ ജോൺസൺ, കൂട് ഡയറക്ടർ ഫാ. ബിജുമോൻ ജേക്കബ്, പബ്ലിസിറ്റി ചെയർമാൻ ഫാ. ജോസഫ് പള്ളിപ്പാട്ട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.ബാബു നീറ്റുംങ്കര, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ.എം ഷിനോജ്, കൂട് ഗൈഡൻസ് സെൻ്റർ സെക്രട്ടറി ജോൺ ബേബി, നിർമാണ കമ്മിറ്റി കൺവീനർ ബൈജു തൊണ്ടുങ്ങൽ, പബ്ലിസിറ്റി കൺവീനർ അഖിൽ കോറോം, ചടങ്ങിൽ പങ്കെടുത്തു.
ജോൺ ബേബിയാണ് സപ്ലിമെൻ്റ് കോഡിനേറ്റ് ചെയ്തത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







