പ്രീയദര്‍ശിനി കുഞ്ഞോം യൂണിറ്റില്‍ ഹൈക്സ് ടീ ടൂറിസം, ടീ ഗാര്‍ഡന്‍ വിസിറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുള്ള പ്രീയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ കുഞ്ഞോം യൂണിറ്റില്‍ പ്രീയദര്‍ശിനി ഹൈക്സ് എന്ന പേരില്‍ ടൂറിസം പദ്ധതി തുടങ്ങിയത്. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റിലെ തേയില തൊഴിലാളികളോടൊപ്പം തേയിലനുളളിയാണ് കളക്ടര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി അധ്യക്ഷത വഹിച്ചു. പ്രീയദര്‍ശിനി എസ്റ്റേറ്റിന്റെ കുഞ്ഞോം യൂണിറ്റിലുള്ള 100 ഏക്കര്‍ സ്ഥലത്താണ് പ്രീയദര്‍ശിനി ഹൈക്സ് എന്ന ടൂറിസം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ട്രക്കിംഗ്, സൈക്ലിംഗ്, ഹൈക്കിംഗ്, സിപ്പ് ലൈന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഗാര്‍ഡന്‍, തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്. ഇതില്‍ ട്രക്കിംഗ്, സൈക്ലിംഗ്, ഹൈക്കിംഗ് എന്നിവയാണ് നിലവില്‍ തുടങ്ങിയത്. ടൂറിസം, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ അനുമതിക്ക് വിധേയമായി സിപ്പ് ലൈന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് പോലുള്ള പദ്ധതികള്‍ പ്രദേശത്ത് തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വാര്‍ഡ് മെമ്പര്‍മാരായ പ്രീതാ രാമന്‍, കെ.വി ഗണേഷ്, എം.എം ചന്തു മാസ്റ്റര്‍, എം.റ്റി.പി.സി സെക്രട്ടറി എ.ടി സുധാകുമാരി, വിന്‍സെന്റ് മാത്യു, കെ.എം അബ്ദുള്ള, തുടങ്ങിയവര്‍ സംസാരിച്ചു.
പൊതുജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാം
എടവക ഗ്രാമപഞ്ചായത്ത ആസ്തിയില്‍ ഉള്‍പ്പെടാത്തതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡുകള്‍, നടപ്പാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആസ്തി രജിസ്റ്ററില്‍