കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ FLAME മൈഗ്രൻ്റ് സുരക്ഷയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുമായി ദീപാവലി ആഘോഷം നടത്തുകയും, HIV and AIDS (Prevention & Control) Act 2017 നെ കുറിച്ച് സുരക്ഷ മാനേജർ സിബിൻ ബോധവൽക്കരണ ക്ലാസ്സും നൽകി. ഈ ദിനാഘോഷത്തിൽ മാനേജർ സിബിൻ ദീപം തെളിയിച്ച് എല്ലാ അതിഥി തൊഴിലാളികൾക്കും ആശംസകൾ അറിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.സുരക്ഷയുടെ ഓഫീസ് സ്റ്റാഫ് അംഗങ്ങളായ എൽദോ, ദിവ്യ,രജനി, നീതു, സുജില എന്നിവർ സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.