കല്പ്പറ്റ: കല്പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന അഡ്വ. ടി. സിദ്ധിഖ് എം.എല്.എ നേതൃത്വം കൊടുക്കുന്ന ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. വയനാടിന്റെ ഗതാഗതപ്രശ്നങ്ങള് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് പ്രസ്തുത ജാഥ നടക്കുന്നത്. ചുരം ബൈപ്പാസും, ബദല് പാതകളും, റെയില്വെയും, എയര് കണക്ടിവിറ്റിയും സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പ്രദേശങ്ങളും വളരുമ്പോള് ആ വളര്ച്ചയോടൊപ്പം മുന്നില് പോകാന് ആഗ്രഹിക്കുന്ന വയനാടിനെ തളര്ത്തുന്നതും, പുറകോട്ടടിപ്പിക്കുന്നതുമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് സ്വീകരിക്കുന്നത്. 2018 ല് ലഭ്യമായ വനഭൂമി ഉപയോഗിച്ച് 6,7,8 വളവുകള് വരെ നിവര്ത്താതെ വര്ഷങ്ങള് അടയിരുന്നത് വയനാടന് ജനതയോട് കാണിച്ച ഏറ്റവും വലിയ ക്രൂരതയാണ്. വയനാടിന്റെ സാമ്പത്തിക-സാമൂഹിക-വികാസ പ്രക്രിയയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലേക്ക് ഇത് എത്തപ്പെട്ടിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് നിയമസഭയിലും, നിവേദനങ്ങളായും ചര്ച്ച ഉള്പ്പെടെ നിരന്തരം പരിശ്രമങ്ങള് നടത്തിയിട്ടും പ്രക്ഷോഭങ്ങള്ക്ക് നേതൃത്വം കൊടുത്തിട്ടും സര്ക്കാര് കാണിക്കുന്ന അനാസ്ഥ തുടരുന്ന ഘട്ടത്തിലാണ് പ്രക്ഷോഭ പതയാത്രക്ക് നേതൃത്വം കൊടുക്കാന് തീരുമാനിച്ചത്. കെ. മുരളീധരന് എം.പി യാത്ര ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നിര്വ്വഹിക്കും. ജാഥയെ ചിപ്പിലിത്തോട് വെച്ച് തിരുവമ്പാടി, കൊടുവള്ളി നിയോജകണ്ഡലങ്ങളിലെ യുഡിഎഫ് പ്രവര്ത്തകരും, ചുരം സംരക്ഷണ സമിതി അടക്കമുള്ള നേതാക്കന്മാരും സ്വീകരിക്കും. തുടര്ന്ന് അടിവാരത്ത് പൊതു സമ്മേളനം നടക്കും.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







