പുൽപ്പള്ളി :സുൽത്താൻ ബത്തേരി സബ്ജില്ലാ കലോത്സവ നഗരിയിൽ തട്ടുകട ഒരുക്കി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വൊളണ്ടിയർമാർ. ജില്ലയിൽ നാഷണൽ സർവീസ് സ്കീം നിർമ്മിക്കുന്ന സ്നേഹ ഭവന ഫണ്ട് സമാഹരണത്തിനായാണ് പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വൊളണ്ടിയർമാർ ചേർന്ന് തട്ടുകട ഒരുക്കിയത്.ലീഡർമാരായ ടിൽഗ മരിയ ബിനു, അബിഷേക്, കിഷൻ, നയന, അശ്വതി, അനുപ്രിയ, പ്രണവ്, ഫിദ, റിൻഷാദ്, ഷാന എന്നിവർ നേതൃത്വം നൽകി .

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







