ചെന്നലോട് ഹരിത കർമ്മ സേന വഴി അജൈവ മാലിന്യങ്ങൾ സമയബന്ധിതമായും കുറ്റമറ്റതായും നീക്കം ചെയ്യുന്നതിന് വേണ്ടി കെൽട്രോണുമായി സഹകരിച്ചുകൊണ്ട് ഹരിതമിത്രം ഗാർബറേജ് ആപ്പ് പ്രവർത്തനക്ഷമമാവുകയാണ്. തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ക്യൂ ആർ കോഡ് പതിപ്പിച്ചുകൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ കോഡ് പതിപ്പിച്ചുകൊണ്ട് മുഴുവൻ വീടുകളെയും സ്ഥാപനങ്ങളെയും ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു. ഗുണഭോക്താക്കൾക്ക് സേവനങ്ങൾ ആവശ്യപ്പെടുന്നതിനും പരാതികൾ ബോധിപ്പിക്കുന്നതിനും സമയബന്ധിതമായി അവ പരിഹരിക്കുന്നതിനും ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും. മുഴുവൻ വീടുകളും സ്ഥാപനങ്ങളും ഓൺലൈൻ മാപ്പിങ് നടത്തിയാണ് ഡിജിറ്റലൈസേഷൻ പൂർത്തിയാക്കുന്നത്. ഹരിത കർമ്മ സേന അംഗങ്ങളായ സാഹിറ അഷ്റഫ്, അന്നമ്മ സെബാസ്റ്റ്യൻ എന്നിവർ വാർഡിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ